ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ സാമൂഹ്യക്ഷേമ പദ്ധതിയായ KARE (KUWAQ Assistance for Relief and Empowerment) ഭാഗമായി താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കായി ഏർപ്പെടുത്തിയ ഐസിബിഎഫ് ഇൻഷുറൻസ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം കാഞ്ഞാനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നടന്നു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അപേക്ഷാ ഫോമുകൾ കുവാഖ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. ......
ദോഹ :കഴിഞ്ഞ ദിവസം ഖത്തറിൽ തികച്ചും ആകസ്മികമായി നിര്യാതനായ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസ്സ എന്ന ഈസ്സ ക്ക ചുറ്റുപാടിലും വെളിച്ചം പരത്തിയ വലിയ മനുഷ്യ സ്നേഹിയായിരുന്നു വെന്ന് എവെൻസ് ട്രാവൽസ് മാനേജിങ് ഡയരക്ടർ നാസർ കരുഗ പ്പാടത്തു അനുസ്മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ചടു ലമായി സമൂഹത്തിനു ഇടയിൽ പ്രവർത്തിച്ച ഈ സ്സ ക്ക എല്ലാവരെയും സ്നേഹം കൊണ്ടും കരുതൽ കൊണ്ടും തലോടിയിരുന്നു. ......

ദോഹ :തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ കടമേരി റഹ്മാനിയ അറബിക് കോളേജ് മത ഭൗതിക മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകി അതിന്റെ പ്രയാണം തുടരുകയാണ്.നാല് പതിറ്റാണ്ടിന്റെ പ്രവർത്തനമികവുമായി ഖത്തർ ചാപ്റ്റർ കമ്മിറ്റിയും റഹ്മാനിയക്കൊപ്പം സഞ്ചരിക്കുകയാണ്.
റഹ്മാനിയ കടമേരി ഖത്തർ ചാപ്റ്റർ ജനറൽബോഡി യോഗവും Wave 25 കാമ്പയിൻ സമാപനവും ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് സി കെയുടെ അധ്യക്ഷതയിൽ സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഹമീദ് മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, നാസർ നീലിമ, സത്താർ തുണ്ടിയിൽ ആശംസകൾ അർപ്പിച്ചു.
2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അജ്മൽ റഹ്മാനിയും വരവ് ചെലവ് ഹാമിദ് റഹ്മാനിയും അവതരിപ്പിച്ചു.ചടങ്ങിൽ ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റഹ്മാനിയ ഉപദേശക സമിതി അംഗം ജാഫർ തയ്യിലിന് ഖത്തർ ചാപ്റ്റർ കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സൈനുൽ ആബിദീൻ കൈമാറി.
റഹ്മാനീസ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടത്തുന്ന റൂട്ട് എംപവർ മെൻറ് പ്രൊജക്റ്റിൻ്റെ ZAAD റമളാൻ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനവും സഫാരി സൈനുൽ ആബിദീൻ നിർവഹിച്ചു.2025- 27 വർഷത്തെ ഖത്തർ ചാപ്റ്റർ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ്
ചെയർമാൻ : സൈനുൽ ആബിദ് സഫാരി
വൈസ് ചെയർമാൻ:
എ വി അബൂബക്കർ ഖാസിമി, അബ്ദുള്ള റവാബി, ബഷീർ മീത്തലെ കണ്ടിയിൽ, മൂസ്സ ഹാജി കുറുങ്ങോട്ട്, കുഞ്ഞബ്ദുള്ള ഹാജി തയ്യിൽ, ജാഫർ തയ്യിൽ, നാസർ നീലിമ, ഹാഷിം ടി ടി, ഹമീദ് ഹാജി ബി വി
പ്രസിഡന്റ്: അഷ്റഫ് ചെറുകുന്നുമ്മൽ
സീനിയർ വൈ. ......
ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു.......
എം എസ് എസ് ഖത്തർ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തിൽ എം എസ് എസ് ഖത്തർ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരുപാട് പേർക്ക് ആശ്വാസമായി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ഇടപഴകിയ മനുഷ്യ മനസ്സുകളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച നമ്മുടെ കെ മുഹമ്മദ് ഈസയെന്ന ഈസക്ക ഏറ്റെടുക്കുന്ന ഏത് പ്രവർത്തനവും ചിട്ടയോടും ഭംഗിയോടും നടത്താൻ ഓടി നടന്ന ഈസ സാഹിബ്, ആരോടൊക്കെ ഏതൊക്കെ മേഖലയിൽ ഈസക്ക ഇടപെട്ടിരുന്നോ അവരൊക്കെ ഈസക്കക്ക് സ്വന്തവും അവർക്ക് ഈസക്ക സ്വന്തവുമായിരുന്നു. മിസൈമീറിലെ വലിയ പള്ളിക്ക് ഉൾകൊള്ളാൻ സാധിക്കാത്ത അത്ര ആളുകൾ അദ്ദേഹത്തിനെ യാത്രയയക്കാൻ വന്നുവെങ്കിൽ ആ മനുഷ്യൻ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് നടത്തിയ ആത്മാർത്ഥമായ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണെന്ന് എം എസ് എസ് വേദിയിൽ സംസാരിച്ച ഓരോരുത്തരും അഭിപ്രായപ്പെട്ടു.
യോഗത്തിൽ കെ മുഹമ്മദ് ഈസയുടെ പുത്രൻ നൗഫൽ, മരുമകൻ ആസാദ് എന്നിവർ പങ്കെടുത്തു. ......
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത് ലാൽ -കൃപേഷ് -ഷുഹൈബ് രക്ത സാക്ഷി ദിന ത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.ധീര രക്ത സാക്ഷികള്‍ക്ക് പുഷ്പാർച്ചന നടത്തി ആരംഭിച്ച അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത കാസർഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ......